Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chennai Super Kings

റ​ൺ​മ​ല​യ്ക്കു മു​ന്നി​ൽ വീ​ണു; ചെ​ന്നൈ പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്ത്

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്ത്. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നോ​ട് 89 റ​ൺ​സി​നാ​ണ് ചെ​ന്നൈ മു​ട്ടു​മ​ട​ക്കി​യ​ത്. സ്കോ​ർ: ഗു​ജ​റാ​ത്ത് 229/4 ചെ​ന്നൈ 140 (13.4).

ആ​ദ്യം ബാ​റ്റ് ചെ​യ്ത് ഗു​ജ​റാ​ത്ത് ഉ​യ​ര്‍​ത്തി​യ 230 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ചെ​ന്നൈ 13.4 ഓ​വ​റി​ല്‍ 140 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. സ​ഞ്ജു സാം​സ​ണ്‍ ഗോ​ള്‍​ഡ​ന്‍ ഡ​ക്കാ​യ​പ്പോ​ൾ 17 പ​ന്തി​ല്‍ 47 റ​ണ്‍​സെ​ടു​ത്ത ശി​വം ദു​ബെ​യാ​ണ് ചെ​ന്നൈ​യു​ടെ ടോ​പ് സ്കോ​റ​ര്‍.

ഗു​ജ​റാ​ത്തി​നാ​യി മു​ഹ​മ്മ​ദ് സി​റാ​ജും കാ​ഗി​സോ റ​ബാ​ഡ​യും റാ​ഷി​ദ് ഖാ​നും മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. അ​ർ​ധ​സെ​ഞ്ചു​റി​ക​ൾ നേ​ടി​യ ക്യാ​പ്റ്റ​ൻ ശു​ഭ്‌​മ​ൻ ഗി​ൽ (64), സാ​യ് സു​ദ​ർ​ശ​ൻ (84) , ജോ​സ് ബ​ട്ട്‌​ല​ർ (57) എ​ന്നി​വ​രു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ഗു​ജ​റാ​ത്തി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

തോ​ല്‍​വി​യോ​ടെ 14 മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​റു ജ​യ​വും എ​ട്ടു തോ​ല്‍​വി​യും അ​ട​ക്കം 12 പോ​യി​ന്‍റു​മാ​യി ചെ​ന്നൈ ഏ​ഴാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. അ​തേ​സ​മ​യം 18 പോ​യി​ന്‍റു​മാ​യി ഗു​ജ​റാ​ത്ത് ആ​ദ്യ ക്വാ​ളി​ഫ​യ​റി​ന് തൊ​ട്ട​രി​കി​ലെ​ത്തി.

Latest News

Corehub Up